വനിത ക്രിക്കറ്റ് താരം എലീസ് പെറിയുടെ അഭ്യർത്ഥന സ്വീകരിച്ച് ബുഷ്ഫയര് ക്രിക്കറ്റ് ബാഷിൽ ഒരു ഓവർ സച്ചിൻ ബാറ്റ് ചെയ്യും
മെല്‍ബണ്‍: കാട്ടുതീ ദുരന്തനിവാരണത്തിനുള്ള ധനശേഖരണാര്‍ഥം ഇന്ന് നടക്കുന്ന ബുഷ്ഫയര് ക്രിക്കറ്റ് ബാഷ് പ്രദർശന മൽസരത്തിൽ സച്ചിൻ പാഡണിയുന്നു. ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരം എലീസ് പെറിയുടെ അഭ്യർത്ഥന സ്വീകരിച്ചാണ് സച്ചിൻ കളിക്കുന്നത്. എന്നാൽ ഒരു ഓവർ മാത്രമാകും സച്ചിൻ കളിക്കുക. പ്രദർശന മത്സരത്തിൻറെ ഇടവേളയിൽ ആകും സച്ചിൻ കളിക്കുക.
പ്രദര്‍ശനമത്സരത്തില്‍ റിക്കി പോണ്ടിങ് ഇലവനെ പരിശീലിപ്പിക്കാനായി ആസ്ട്രേലിയയിലായിരുന്നു. ട്വിറ്ററിലൂടെയാണ് പെറി അഭ്യർത്ഥന നടത്തിയത്. ഓരോവർ സച്ചിൻ ബാറ്റ്ചെയ്യുമ്പോൾ പെറിയുടെ സഹകളിക്കാരായ 10 പേരായിരിക്കും ഫീല്‍ഡ് ചെയ്യുക. സച്ചിൻ തൻറെ അഭ്യര്‍ത്ഥന സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് പെറി പറഞ്ഞു. ഐ.സി.സിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിത താരമാണ് പെറി.






































