റെക്കോർഡ് തിളക്കത്തിൽ റൊണാൾഡോ
തുടർച്ചയായ പത്താം സീരി എ മത്സരത്തിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഹെല്ലാസ് വെറോണക്കെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടം. ഈ ഗോളോടെ യുവന്റസിനായി തുടർച്ചയായ 10 ലീഗ് മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്ന ആദ്യ താരമായി റൊണാൾഡോ. അവസാന 10 ലീഗ് മത്സരങ്ങളിൽ നിന്നായി 15 ഗോളുകളാണ് റൊണാൾഡോ നേടിയത്.
രണ്ട് ലീഗ് മത്സരങ്ങളിൽ കൂടി ഗോൾ കണ്ടെത്താനായാൽ ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുൽ ഗോളുകൾ തുടർച്ചയായി നേടുന്ന താരമായി റൊണാൾഡോ മാറും.
11 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടിയ ബാറ്റിസ്റ്റ്യൂട്ടയുടെ പേരിലാണ് നിലവിൽ ഈ റെക്കോഡ്.







































