‘മാച്ച് ഇന് ആഫ്രിക്ക’ മത്സരത്തിനെത്തിയത് ജനസാഗരം
ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലെ കുട്ടികൾക്കായി റോജർ ഫെഡററും അദ്ദേഹത്തിന്റെ മത്സര എതിരാളിയും സുഹൃത്തുമായ റാഫേൽ നദാലും തമ്മിൽ നടന്ന മത്സരത്തിൽ ഫെഡറർക്ക് ജയം. റെക്കോഡ് കാണികൾ ആണ് മൽസരം കാണാൻ എത്തിയത്. ചാരിറ്റിക്ക് വേണ്ടി നടത്തിയ മത്സരത്തിൽ ഏകദേശം 25 കോടി രൂപയാണ് ലഭിച്ചത്. 51,954 ആളുകൾ ആണ് മൽസരം കാണാൻ എത്തിയത്. ‘മാച്ച് ഇന് ആഫ്രിക്ക’ എന്ന പേരിലാണ് മൽസരം നടന്നത്.
മൂന്ന് സെറ്റുകൾ നീണ്ട മത്സരത്തിൽ ഫെഡറർ വിജയിച്ചു. സ്കോർ:6-4, 3-6, 6-3. കാണികൾ തിങ്ങിനിറഞ്ഞ മത്സരത്തിൽ രണ്ട് പേരും മികച്ച പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയിലെ കായിക, ചലച്ചിത്ര താരങ്ങളും വി.വി.ഐ.പികളും മൽസരം കാണാൻ എത്തിയിരുന്നു.






































