ഡോർട്ട്മുണ്ടിനെ തകർത്ത് ലെവർകൂസൻ
ബുണ്ടസ് ലീഗയിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി ബയേർ ലെവർകൂസൻ. ജർമ്മനിയിലായിരുന്നു മത്സരം.മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ലെവർകൂസന്റെ വിജയം.മുൻ ഡോർട്ട്മുണ്ട് പരിശീലകനായിരുന്ന പീറ്റർ ബോഷാണ് ലെവർകൂസിന്റെ പരിശീലകൻ.
80 അം മിനിറ്റിൽ 2-3 എന്ന നിലയിൽ ലീഡ് നേടിയിരുന്ന ഡോർട്ട്മുണ്ട് ലിയോൺ ബെയ്ലിയുടേയും ലാർസ് ബെൻഡറിന്റെയും ഗോളിൽ പരാജയപ്പെടുകയായിരുന്നു.
ബേ അറീനയിൽ ആദ്യം ഗോളടിച്ചത് ഹോം ടീമിനു വേണ്ടി കെവിൻ വോളണ്ടായിരുന്നു.
സമീപകാലത്ത് യൂറോപ്യൻ ഫുട്ബോളിൽ നടന്ന ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്.
ഇന്ന് വിജയിച്ചിരുന്നെങ്കിൽ പോയിന്റ് നിലയിൽ ചാമ്പ്യൻമാരായ ബേയേണിനൊപ്പമെത്താൻ ഡോട്മുണ്ടിനാകുമായിരുന്നു.






































