Cricket Top News

പകരം വീട്ടി ന്യൂസിലൻഡ്: രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ന്യൂസിലൻഡിന് പരമ്പര

February 9, 2020

author:

പകരം വീട്ടി ന്യൂസിലൻഡ്: രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ന്യൂസിലൻഡിന് പരമ്പര

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിൽ ന്യൂസിലൻഡിനെ 5-0 തോൽപ്പിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇപ്പോൾ ന്യൂസിലൻഡ് അതിന് പകരം വീട്ടി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കി. തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നടത്തിയത്. മൂന്ന് മൽസരങ്ങൾ ആണ് പരമ്പരയിൽ ഉള്ളത്.

രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 21 റൺസിനാണ് ന്യൂസിലൻഡ് തോൽപ്പിച്ചത്. ന്യൂസിലൻഡ് ഉയർത്തിയ 273 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 251റൺസിൽ അവസാനിച്ചു. പേസ് ആള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസണ്‍ ആണ് കളിയിലെ താരം. താരത്തിൻറെ ആദ്യ മത്സരമായിരുന്നു ഇന്നലെ നടന്നത് . മാര്‍ട്ടിന്‍ ഗപ്ടിലും (79) ഹെന്‍റി നിക്കോളാസും (41) , റോസ് ടെയ്ലര്‍ (73*), കെയ്ല്‍ ജാമിസണ്‍(25*) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ന്യൂസിലൻഡ് 273 റൺസ് നേടിയത്. 197/8 എന്ന നിലയിൽ തകർന്ന ന്യൂസിലൻഡിനെ റോസ് ടെയ്ലര്‍ ആണ് കരകയറ്റിയത്‌. ആദ്യ മത്സരത്തിലേത് പോലെ ഇത്തവണയും ഒറ്റയാൾ പോരാട്ടമാണ് താരം നടത്തിയത്. ഇന്ത്യക്കുവേണ്ടി ചഹല്‍ മൂന്നും ഷര്‍ദ്ദുള്‍ രണ്ടും വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ പിഴച്ച ഇന്ത്യക്ക് മുൻ നിര ബാറ്റസ്മാൻമാർ എല്ലാം തന്നെ പുറത്തായി. ശ്രേയസ് അയ്യര്‍ മാത്രമാണ് പിടിച്ചു നിന്നത്. താരം 52 റൺസ് നേടി. 153/7 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ജദേശജയും(55), നവദീപ് സെയ്നിയും (45) ചേർന്ന് കരകയറ്റി. ഇവർ ഇന്ത്യക്ക് വിജയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇരുവരും അവസാനം പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.ന്യൂസിലന്‍ഡിനായി ബെന്നറ്ര്. സൗത്തി, ജാമിസണ്‍, ഗ്രാണഡ്ഹോമ്മെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Leave a comment