Cricket Top News

കോഹ്ലിയേയും ധോണിയേയും പ്രശംസിച്ച് മുൻ പാക് താരം

February 8, 2020

author:

കോഹ്ലിയേയും ധോണിയേയും പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ ഖാന്‍. ഈ കാലഘട്ടത്തിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്നത് കോഹ്ലിയെ മാത്രമാണെന്നാണ് മോയിന്‍ പറഞ്ഞത്. ഇതിനോടകം നിരവധി റെക്കോഡുകള്‍ ഭേദിച്ച കോഹ്ലി ആ വിശേഷണം അര്‍ഹിക്കുന്നു. മികച്ച ശൈലിയും സ്ഥിരതയുമുള്ള ബാറ്റ്‌സ്മാനാണ് കോലി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇത്ര ഉന്നതമായ നിലവാരത്തിലേക്കെത്തിച്ചത് എംഎസ് ധോണിയാണ്. സൗരവ് ഗാംഗുലി തുടങ്ങിവെച്ചതിനെ ധോണി ഔന്നിത്യത്തിലേക്കുയർത്തി. ധോണിയുടെ കീഴില്‍ നിരവധി പ്രതിഭയുള്ള താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ അവസരം ലഭിച്ചു. അതാണ് ഇന്ത്യന്‍ ടീമിന് അടിത്തറപാകിയതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പാകിസ്താന്‍ ടീം മാനേജറും മുഖ്യ സെലക്ടറുമായിരുന്ന മോയിന്‍ 2004ല്‍ ഇന്ത്യക്കെതിരായ പരമ്പരയിലൂടെയാണ് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്

Leave a comment