Cricket Top News

റോസ് ടെയ്‌ലറുടെ തകർപ്പൻ സെഞ്ചുറിയിൽ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം

February 5, 2020

author:

റോസ് ടെയ്‌ലറുടെ തകർപ്പൻ സെഞ്ചുറിയിൽ ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിന് ജയം

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 48.1 ഓവറിൽ മറികടന്നു. തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡ് നടത്തിയത്,. റോസ് ടെയ്‌ലറുടെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ന്യൂസിലൻഡ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. അര്‍ധ സെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സും ക്യാപ്റ്റന്‍ ടോം ലാഥവും റോസ് ടെയ്‌ലർക്ക് മികച്ച പിന്തുണ നൽകി. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ന്യൂസിലൻഡ് 1-0 മുന്നിലെത്തി.


348 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്.മാര്‍ട്ടിന്‍ ഗപ്റ്റില്‍ – ഹെന്റി നിക്കോള്‍സ് സഖ്യം ഒന്നാം വിക്കറ്റിൽ 85 റൺസ് ആണ് നേടിയത്. പിന്നീടെത്തിയ ടെയ്‌ലർ ഹെന്റി നിക്കോള്‍സുമായി ചേർന്ന് 62 റൺസ് നേടി. നിക്കോളാസ് പുറത്തായതിന് ശേഷം ടെയ്‌ലർ ലാഥവുമായി കൂടിചേർന്ന് 138 റൺസ് കൂട്ടിച്ചേർത്തു. ഈ സഖ്യമാണ് ന്യൂസിലൻഡിന് വിജയം സമ്മാനിച്ചത്. നിക്കോള്‍സ് 82 പന്തിൽ നിന്ന് 78 റൺസ് നേടിയപ്പോൾ,ലാഥം 69 റൺസ് നേടി. 84 പന്തിൽ നിന്ന് റോസ് ടെയ്‌ലർ പുറത്താകാതെ 109 റൺസ് നേടി. 21-ാം ഏകദിന സെഞ്ചുറിയാണ് ടെയ്‌ലർ ഇന്നലെ നേടിയത്. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ഷമിയും, താക്കൂറും ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് മായങ്ക് അഗർവാളും, പ്രിത്വി ഷായും ചേർന്നാണ് ഇന്ത്യയുടെ ബാറ്റിങ്ങിന് തുടക്കമിട്ടത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അമ്പത് റൺസ് നേടി. ഇരുവരും പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റിൽ വിരാട് കോഹിലിയും, ശ്രേയസ് അയ്യരും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസ് ആണ് നേടിയത്. കോഹിലി (51) , പ്രിത്വി ഷാ (20), മായങ്ക് (32), ശ്രേയസ് അയ്യർ(103) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. കെ എൽ രാഹുൽ പുറത്താകാതെ 88 റൺസ് നേടി. ന്യൂസിലൻഡിന് വേണ്ടി ടിം രണ്ട് വിക്കറ്റ് നേടി.അയ്യര്‍ 107 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും സഹിതം 103 റണ്‍സെടുത്തു.അയ്യരുടെ ആദ്യ ഏകദിന സെഞ്ചുറി ആയിരുന്നു ഇത്.

Leave a comment