ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഫെബ്രുവരി 21ണ് ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റ് പാരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാൻ താമസിക്കുന്നതിൽ പലരു പ്രതികരിച്ചിരുന്നു. കുറച്ച് പ്രധാന കളിക്കാരുടെ ഫിറ്റ്നസ് കാരണം ഏകദിന, ടെസ്റ്റ് സ്ക്വാഡുകളുടെ പ്രഖ്യാപനം ബിസിസിഐ മാറ്റിവച്ചതായി നേരത്തെ റിപ്പോർട്ടുകളും വന്നിരുന്നു. എന്നിരുന്നാലും, ടെസ്റ്റ് ടീമിനെ ഒടുവിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ മാറ്റങ്ങൾ ഒന്നും ടീമിൽ ഇല്ല.
2018 നവംബറിൽ ഓസ്‌ട്രേലിയയിൽ പരിക്കേറ്റതിന് ശേഷം പൃഥ്വി ഷായ്‌ക്ക് ആദ്യമായി ഒരു ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചു. പിന്നീട് ആറ് മാസത്തെ വിലക്കിന് ശേഷമാണ് താരം ടീമിൽ തിരിച്ചെത്തിയിരിക്കുന്നത് . രോഹിത് ശർമ്മയ്ക്ക് പകരമാണ് ഷാ ടീമിൽ എത്തിയിരിക്കുന്നത്. അതേസമയം, നവദീപ് സൈനിയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദില്ലി പേസർ വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്തെറിഞ്ഞ രീതി വളരെ ശ്രദ്ധേയമാണ്, കൂടാതെ മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡുമുണ്ട്.ഇഷാന്ത് ശർമയും ടീമിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സാഹയും, പന്തും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്: വിരാട് (ക്യാപ്റ്റൻ), മായങ്ക്, പൃഥ്വി ഷാ, ഷുബ്മാൻ, പൂജാര, അജിങ്ക്യ രഹാനെ , ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ആർ. അശ്വിൻ, ആർ. ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ്. ഷമി, നവദീപ് സൈനി, ഇഷാന്ത് ശർമ.






































