സരഗോസയെ തോൽപ്പിച്ച് റയല്‍ മാഡ്രിഡ് കോപ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു
കോപ ഡെല്‍ റേയിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സരഗോസയെ റയല്‍ മാഡ്രിഡ് തോൽപ്പിച്ചു. മത്സരത്തിൽ കൂടുതൽ സമയവും ആധിപത്യം റയലിനായിരുന്നു.തുടക്കം മുതൽ അവർ ആക്രമിച്ചാണ് കളിച്ചത്. അതിൻറെ ബലമായി ആറാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. റാഫേല്‍ വരാനെ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് ക്കാസ് വാസ്ക്വസ്,വിനീഷ്യസ്, കരീം എന്നിവരാണ് ബാക്കി ഗോളുകൾ നേടിയത്.

സൂപ്പർ താരങ്ങൾക്ക് വിശ്രമം നൽകിയ മൽസരത്തിൽ യുവതാഹാരങ്ങൾ മിൿച പ്രകടനം തന്നെ നടത്തി. എന്നാലും നിരവധി അവസരങ്ങൾ അവർ നഷ്ടപ്പെടുത്തി. 6,24,72,83 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. ജയത്തോടെ അവർ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.






































