പ്രീമിയർ ലീഗിൽ ലിവർപൂൾ അപരാജിത വിജയ കുതിപ്പ് തുടരുന്നു
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂൾ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തിയത്. ലീഗിലെ 23-ാം വിജയം ആണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 19 പോയിന്റായി ഉയർത്താൻ ലിവർപൂളിനായി. മുഹമ്മദ് സലായും, അലക്സ് ഓക്സ്‌ലേഡും ആണ് ഗോളുകൾ നേടിയത്.

ഒന്നാംപകുതിയിൽ രണ്ട് ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ആധിപത്യം ലിവര്പൂളിനായിരുന്നു. ഇത് മുതലെടുത്ത് അവർ 35-ാം മിനിറ്റില്‍ ആദ്യ ഗോൾ നേടി. പിന്നീട് രണ്ടാം പകുതിയിൽ 52-ാം മിനിറ്റില്‍ അലക്സ് രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി.നിരവധി തവണ ലിവർപൂൾ ഗോളിനായി ശ്രമിച്ചെങ്കിലും വെസ്റ്റ് ഹാമിൻറെ പ്രതിരോധം ഇവയെ എല്ലാം തടഞ്ഞു.24 മത്സരങ്ങളില്‍ നിന്ന് 23 ജയം സ്വന്തമാക്കിയ ലിവര്‍പൂളിന് 70 പോയിന്റാണ് ഉള്ളത്.






































