ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും കാത്തൊരു ചരിത്രനേട്ടം
ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഒരു ചരിത്ര നേട്ടം സ്വാന്തമാക്കാൻ അവസരം. ഇന്ന് നടക്കുന്ന മത്സരത്തിൽ 25 റൺസ് നേടിയാൽ ആണ് താരത്തിന് ഈ നേട്ടം സ്വാന്തമാക്കാൻ കഴിയുക. ഇന്ത്യന്‍ ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന നേട്ടമാണ് കോഹിലിയെയും കാത്ത് ഇരിക്കുന്നത്.

നിലവിൽ എം എസ് ധോണി ആണ് മുന്നിൽ. 25 റൺസ് നേടിയാൽ താരത്തിന് ധോണിയുടെ റെക്കോഡ് തകർക്കാം. 72 മത്സരങ്ങളില്‍ നിന്നും 1112 റണ്‍സ് ആണ് ധോണി നേടിയിരിക്കുന്നത്. 35 മത്സരങ്ങളില്‍ നിന്നും ഇതുവരെ 1088 റണ്‍സ് കോഹിലി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യിൽ 1273 റണ്‍സ് നേടിയ സൗത്തഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഫാഫ് ഡുപ്ലെസിസാണ് ഈ നേട്ടത്തിൽ ഒന്നാമത്.






































