പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ മൂന്നാം ടി20 മൽസരം ഇന്ന് അണ്ടാക്കും.അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.ആദ്യ രണ്ട് മൽസരങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ മത്സരത്തിൽ 6 വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിനായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിനായി.
ഹാമിള്‍ട്ടണില്‍ ഇന്ന് ഇന്ത്യൻ സമയം 12:20ന് ആണ് മൽസരം ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളും ജയിച്ച അതേ ടീം തന്നെയാകും ഇന്നും ഇറങ്ങുക. സഞ്ജു അതിനാൽ ടീമിൽ ഇടം നേടാൻ സാധ്യതയില്ല. കെ.എല്‍.രാഹുലിലും ശ്രേയസ് അയ്യരും ആണ് കഴിഞ്ഞ രണ്ട് മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കെ എൽ രാഹുൽ രണ്ട് കളികളിലും അർദ്ധശതകം നേടിയിരുന്നു.






































