Foot Ball Top News

സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി

January 29, 2020

author:

സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി

ഇന്ത്യൻ പ്രൊഫഷണൽ ഫുട്‌ബോൾ താരം സൗവിക് ചക്രബര്‍ത്തിയെ ഹൈദരാബാദ് എഫ് സി സ്വന്തമാക്കി. മുംബൈ സിറ്റി താരമായ സൗവിക് ചക്രബര്‍ത്തിയെ ട്രാൻസ്‌ഫർ തുക നൽകിയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഈ സീസണിൽ വളരെ മോശം പ്രകടനം നടത്തിയ ഹൈദരാബാദ് പോയിന്റ് നിലയിൽ ഏറ്റവും താഴെയാണ്. ടീമിനെ ശക്ഷത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചക്രബര്‍ത്തിയെ ടീമിൽ എത്തിച്ചിരിക്കുന്നത്.

മുമ്പൈ ടീമിൽ എത്തുന്നതിന് മുമ്പ് താരം ജംഷദ്പൂര്‍ എഫ് സിക്കായും ഡെല്‍ഹി ഡൈനാമോസിനായും കളിച്ചിട്ടുണ്ട്. മുംബൈക്ക് വേണ്ടി 25 മത്സരങ്ങൾ തരാം കളിച്ചിട്ടുണ്ട്. ത്. കഴിഞ്ഞ സീസണില്‍ ആയിരുന്നു സൗവിക് മുംബൈ സിറ്റി എഫ് സിയിൽ എത്തിയത്. ഡിഫന്‍ഡറായ മികച്ച പ്രകടനം നടത്തുന്ന താരം ടീമിൽ എത്തുന്നത് ഹൈദരാബാദിനെ ശക്തമാക്കും.

Leave a comment