നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 465 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 465 റൺസ് വിജയലക്ഷ്യം.ആദ്യ ഇന്നിങ്ങ്‌സിൽ ദക്ഷിണാഫ്രിക്കയെ 183 റൺസിൽ പുറത്താക്കിയ ഇംഗ്ലണ്ട് ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിക്കുകയായിരുന്നു. രണ്ടാം ബാറ്റിങ്ങിൽ ഇംഗ്ളണ്ടിന്റെ ഇന്നിങ്ങ്സ് 248 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്ങ്സിൽ 217 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് കൂറ്റൻ റൺസ് ആണ് നേടിയത്. രണ്ടാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് റൺസ് ബീഗത്തിൽ നേടാൻ ആണ് ശ്രമിച്ചത്.
രണ്ടാം ഇന്നിങ്ങ്സിൽ ഡൊമിനിക്(44), ജോ റൂട്ട്(58), സാം(35),ബെന്‍ സ്റ്റോക്സ്(28) എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് 248 റൺസ് നേടിയത്. . ദക്ഷിണാഫ്രിക്കക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്സ് അഞ്ച് വിക്കറ്റ് നേടി. തൻറെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് താരം അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. രണ്ട് ദിവസം ബാക്കി നിൽക്കെ മിൿച ബാറ്റിങ്ങ് നടത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ സാധിക്കും. എന്നാൽ അവരുടെ ബാറ്റിങ്ങ് നില വളരെ മോശം അവസ്ഥയിലാണ്. ഒന്നാം ഇന്നിങ്ങ്‌സിൽ 76 റൺസ് നേടിയ ഡി കോക്ക് ആണ് ദക്ഷിണാഫ്രിക്കയെ 150 കടത്തിയത്.






































