എഫ് എ കപ്പിൽ ചെല്‍സി പ്രീ ക്വാര്‍ട്ടറിൽ പ്രവേശിച്ചു
എഫ് എ കപ്പിൽ ഇന്നലെ ചെൽസി ഹള്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മികച്ച പ്രകടനം നടത്തിയ ചെൽസി ജയത്തോടെ പ്രീ ക്വാര്‍ട്ടറിൽ പ്രവേശിച്ചു. ബാത്ശുവായി, ഫിക്കയോ ടിമോറി എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ, ഗ്രോസിസ്‌കി ഹള്‍ സിറ്റിക്ക് വേണ്ടി ഗോൾ നേടി. ആദ്യ രണ്ട് ഗോളുകൾ നേടി ലീഡ് ഉയർത്തിയ ചെൽസി നിരവധി അവസരങ്ങൾ പാഴാക്കി.

ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ആണ് ചെൽസിക്ക് ലഭിച്ചത്. എന്നാൽ അവർ അത് പാഴാക്കി. ആറാം മിനുട്ടില്‍ ആദ്യ ഗോൾ നേടിയതിന് ശേഷം വളരെ അലസമായിട്ടാണ് ചെൽസി കളിച്ചത്. രണ്ടാം പകുതിയിൽ 64 ആം മിനിറ്റിൽ അവർ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി.റോസ് ബാര്‍ക്ലിയുടെ ഫ്രീകിക്കിൽ ആണ് ഗോൾ പിറന്നത്.






































