ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാലാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച. ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 6 വിക്കറ്റ് നഷ്ടമായി. ബാറ്റിങ്ങിൽ താരം കണ്ടെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 88/6 എന്ന ദയനീയ നിലയിലാണ്. 32 റണ്‍സു ഡി കോക്ക് മാത്രമാണ് ക്രീസിൽ ഉള്ളത്.
ഒന്നാം ഇന്നിങ്ങ്‌സിൽ ഇംഗ്ലണ്ട് 400 റൺസ് നേടിയിരുന്നു. വാലറ്റത്തെ പ്രകടനമാണ് ഇംഗ്ലണ്ടിനെ 400 കടത്തിയത്. സാക്ക്(66), റൂട്ട്(59), ഒല്ലി പോപ്പ്(56) എന്നിവരും മികച്ച പ്രകടനം നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നേര്‍ജെ അഞ്ച് വിക്കറ്റ് നേടി. നാല് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇംഗ്ലണ്ട് 2-1 മുന്നിലാണ്.






































