Foot Ball Top News

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തോൽവി

January 26, 2020

author:

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തോൽവി

സ്പാനിഷ് ലീഗില്‍ ഇന്നലെ നടന്ന ബാഴ്‌സലോണ വലന്‍സിയ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തോൽവി. ഞെട്ടിക്കുന്ന തോൽവിയാണ് ബാഴ്‌സലോണയ്ക്ക് ഉണ്ടായത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ തോറ്റത്. തകർപ്പൻ പ്രകടനമാണ് രണ്ട് ടീമുകളും നടത്തിയത്. ഗോമസ് ആണ് രണ്ട് ഗോളും നേടിയത്. ജയത്തോടെ വിലസിയ അഞ്ചാം സ്ഥാനത്ത് എത്തി.

ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം 48,77 മിനിറ്റുകളിലാണ് വലൻസിയ ഗോളുകൾ നേടിയത്. തോൽവി ബാഴ്‌സലോണയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്. ഇപ്പോൾ റയല്‍ മാഡ്രിഡിനും ബാഴ്‌സയ്ക്ക് ഒരേ പോയിന്റ് ആണ്. രണ്ട് ടീമുകൾക്കും 43 പോയിന്റ് ആണ് ഉള്ളത്. അടുത്ത മത്സരത്തിൽ മാഡ്രിഡ് ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയും. പുതിയ പരിശീലകൻ ക്യൂകെ സെറ്റിയ വന്നതിന് ശേഷം ബാഴ്‌സയുടെ ആദ്യ തോൽവിയാണിത്.

Leave a comment