സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ജയം: പരമ്പര തൂത്തുവാരി
ന്യൂസിലൻഡിൻറെ ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ന്യൂസിലൻഡിനെ 279 റൺസിനാണ് ഓസ്‌ട്രേലിയ തോൽപ്പിച്ചത്. 2020ലെ ഓസ്‌ട്രേലിയയുടെ ആദ്യ ജയമാണിത്. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ബാറ്റിങ്ങിലും, ബൗളിങ്ങിലും പൂർണ ആധിപത്യം ആണ് നേടിയത്. നാലാം ദിവസം ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സ്വാന്തമാക്കി. ഓസ്‌ട്രേലിയ ഉയർത്തിയ 416 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ 136 റൺസിന് ഓസ്‌ട്രേലിയ ഓൾഔട്ടാക്കി. നഥാന്‍ ലയണാണ് ആണ് ന്യൂസിലൻഡിനനെ തകർത്തത്. താരം അഞ്ച് വിക്കറ്റ് നേടി.
രണ്ടാം ഇന്നിങ്ങ്സിൽ 52 റണ്ണെടുത്ത കോളിന്‍ ഡി ഗ്രാന്തോമിന്റെ ചെറുത്തുനില്‍പ്പാണ് ന്യൂസിലൻഡിനെ 100 കടത്തിയത്. റോസ് ടെയ്‌ലർ 22 റൺസ് നേടി. നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. പിണക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി. പരുക്കുമൂലം മാറ്റ് ഹെന്റി ബാറ്റിങ്ങിനിറങ്ങാതിരുന്നതോടെ ഒൻപതാം വിക്കറ്റ് വീണതിനു പിന്നാലെ ഓസ്‌ട്രേലിയയെ വിജയിയായി പ്രഖ്യാപിച്ചു. നഥാന്‍ രണ്ട് ഇന്നിങ്ങ്‌സിലും അഞ്ച് വിക്കറ്റ് വീതം നേടി.
ന്യൂസിലൻഡിനെ ഒന്നാം ഇന്നിങ്ങ്‌സിൽ 251 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ ഡേവിഡ് വാര്‍ണര്‍ (111*), മാര്‍നസ് ലബൂഷെയ്ന് (59) എന്നിവരുടെ ബാറ്റിങ്ങ് മികവിൽ 217-2 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ചുറിയും(215) രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി(59)യും നേടിയ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്‌നാണ് കളിയിലെ താരം, പരമ്പരയിലെ താരവും അദ്ദേഹം തന്നെയാണ്. അഞ്ചു കളിയില്‍നിന്ന് 896 റൺസ് ആണ് താരം നേടിയത്.






































