ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകൻ വിരാട് കോലി ഒന്നാം സ്ഥാനം നിലനിർത്തി
ഐസിസി പുറത്തുവിട്ട പുതിയ ബാറ്റിങ് ടെസ്റ്റ് റാങ്കിങ്ങിൽ കോഹിലി ഒന്നാമത് തന്നെ. 928 പോയിന്റുമായി കോഹിലി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, 911 പോയിന്റോടെ സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനം നിലനിർത്തി. എന്നാൽ ഈ വര്ഷം അവസാനിക്കുമ്പോൾ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത് ഓസ്‌ട്രേലിയൻ താരം മര്‍നസ് ലബുഷാനെയാണ്. പുതിയ രങ്കിങ്ങിൽ താരം ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തി. ഇതോടെ നാലാം സ്ഥാനത്തുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് ഒരു സ്ഥാനം പുറകോട്ട് പോകേണ്ടി വന്നു.
ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ആണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് ആറാമത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഏഴാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കൻ താരം ഡി കോക്ക് ആദ്യ പത്തിൽ ഇടം നേടി. ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ 95 റൺസ് നേടിയതാണ് ഡി കോക്കിനെ ആദ്യ പത്തിൽ എത്തിച്ചത്. വാർണർ എട്ടാമതും, ജോ റൂട്ട് ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്.






































