ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ഓസ്ട്രേലിയ കുതിക്കുന്നു
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിൽ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റും ജയിച്ചതോടെ ഓസ്ട്രേലിയ പോയിന്റ് നിലയിൽ ഇന്ത്യയുടെ അടുത്ത് എത്തുന്നു. പാകിസ്ഥാനെയും, ന്യൂസിലന്‍ഡിനെയും രണ്ട് ടെസ്റ്റിൽ തോൽപ്പിച്ചതോടെ അവർക്ക് നിലവിൽ 256 പോയിന്റ് ആണ് ഉള്ളത്. ഓസ്ട്രേലിയ പോയിന്റ് നിലയിൽ രണ്ടാമതെത്തി.ഒൻപത് കളികളിൽ നിന്ന് ആറ് ജയവും, രണ്ട് തോൽവിയും, ഒരു സമനിലയുമായിട്ടാണ് ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയത്. 104 പോയിന്റ് ആണ് നിലവിൽ ഔട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം. വെസ്റ്റിൻഡീസും, ബംഗ്ലദേശും ആണ് പോയിന്റ് നിലയിൽ ഏറ്റവും അവസാനം ഉള്ളത്.
360 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.ഏഴ് കളികൾ കളിച്ച ഇന്ത്യ ഏഴിലും ജയിച്ചാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. വിൻഡീസിനെയും, ദക്ഷിണാഫ്രിക്കയേയും, ബംഗ്ലാദേശിനെയും ആണ് ഇന്ത്യ തോൽപ്പിച്ചത്. പോയിന്റ് നിലയിൽ മൂന്നാം സ്ഥാനത്ത് പാകിസ്ഥാൻ ആണ് ഉള്ളത്. നാല് കളികളിൽ നിന്ന് ഒരു ജയവും, ഒരു സമനിലയും, രണ്ട് തോൽവിയും ഉള്ള അവർക്ക് 80 പോയിന്റ് ആണ് ഉള്ളത്.






































