പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ തോൽപ്പിച്ചു
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡ് മത്സരത്തിൽ മാഞ്ചസ്റ്റർ ഷെഫീല്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. തികച്ചും ഏകപക്ഷീയമായ മത്സരമാണ് ഇന്നലെ നടന്നത്. തകർപ്പൻ പ്രകടനംന് നടത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ കയ്യിൽ ആയിരുന്നു കൂടുതൽ നേരവും പന്ത്. സെര്‍ജിയോ അഗ്യൂറോയും കെഡിബിയുമാണ് മചെസ്റ്ററിന് വേണ്ടി ഗോളുകൾ നേടിയത്. രണ്ട് ഗോളും രണ്ടാം പ്കുയ്തിയിൽ ആണ് പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ആദ്യ ഗോൾ നേടി.അമ്പത്തി രണ്ടാം മിനിറ്റിൽ സെര്‍ജിയോ ആദ്യ ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. കെവിന്റെ അസിസ്റ്റില്‍ ആണ് ഗോൾ പിറന്നത്. പിന്നീട് രണ്ടാം ഗോൾ 30 മിനിട്ടുകൾക്ക് ശേഷമാണ് പിറന്നത്. നിലവിൽ സിറ്റിക്ക് 20 കളികളിൽ നിന്ന് 41 പോയിന്റ് ആണ് ഉള്ളത്. അവർ മൂന്നാം സ്ഥാനത്താണ് ഉള്ളത്.






































