ആൻഡി മുറെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറി
ആൻഡി മുറെ എടിപി കപ്പിൽ നിന്ന് പിന്മാറി. പരിക്ക് മൂലമാണ് താരം പിന്മാറിയത്. ആറാഴ്ച മുമ്പ് ഡേവിസ് കപ്പ് ഫൈനൽ മുതൽ പരിക്കുമായി പൊരുതിയാണ് താരം കളിച്ചത്. ഇടുപ്പിനാണ് താരത്തിന് പരിക്കേറ്റത്. അടുത്തമാസം തുടങ്ങുന്ന സീസണിലെ ആദ്യ ഗ്രാന്‍സ്ളാമായ ആസ്ട്രേലിയന്‍ ഓപ്പണിൽ നിന്നാണ് താരം പിന്മാറിയിരിക്കുന്നത്. ജനുവരി 20 ന് മെൽബണിൽ ആണ് മൽസരം ആരംഭിക്കുന്നത്.
പരിക്ക് പതുക്കെ ഭേദമാകു എന്നതിനാൽ മുൻ ലോക ഒന്നാം നമ്പർ താരത്തെ ഫെബ്രുവരിയിൽ മാത്രമെ കോർട്ടിൽ തിരിച്ചെത്തു. നിരവധി പരിക്കുകൾ ആണ് താരത്തിന് കോർട്ടിൽ നിന്ന് ഉണ്ടായിട്ടുള്ളത്. താൻ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് ആൻഡി മുറെ അറിയിച്ചു. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം, തനിക്ക് വീണ്ടും കളിക്കാൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്ന് മുറെ പറഞ്ഞു.






































