ചെപ്പോക്കില്‍ ഹെറ്റ്മെയറിന്റെ വെടിക്കെട്ട്: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയർത്തിയ 288 റൺസ് വിൻഡീസ് 47.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വിൻഡീസ് താരം ഹെറ്റ്മെയറിൻറെയും, ഷാ ഹോപ്പിന്റെയും തകർപ്പൻ ബാറ്റിങ്ങ് മികവിലാണ് വിൻഡീസ് വിജയം സ്വന്തമാക്കിയത്. ഹെറ്റ്മെയറും, ഹോപ്പും സെഞ്ചുറി നേടി. ഹെറ്റ്മെയര്‍ 139 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹോപ്പ് 102 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും വിൻഡീസ് അടിച്ചൊതുക്കി. 288 റൺസ് പിന്തുടർന്ന വിൻഡീസിന് ആദ്യ വിക്കറ്റ് 11 റൺസിൽ നഷ്ട്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ ഹോപ്പും, ഹെറ്റ്മെയറും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 218 റൺസ് ആണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ചാഹറും, ഷമിയും ഓരോ വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്‌ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടി.ശ്രേയസ് അയ്യർ, പന്ത് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. ഷെല്‍ഡണ്‍ കോട്രെൽ, ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. തുടക്കകത്തിൽ പതറിയ ഇന്ത്യയെ കരകയറ്റിയത് അയ്യരും, പന്തും ചേർന്നാണ്. ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകായയിരുന്നു. ആ തീരുമാനം ശെരിവെയ്ക്കുന്ന രീതിയിൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ ബാറ്റിംഗ്. ആദ്യ മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് 80 റൺസിൽ നഷ്ടമായി. ആറ് റണ്‍സെടുത്ത കെ.എല്‍. രാഹുലും, നാല് റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്ലിയും, 36 റൺസ് എടുത്ത രോഹിത് ശർമയും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് ശ്രേയസ് അയ്യരും(70), ഋഷഭ് പന്തും(71) ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 114 റൺസ് നേടി. പിന്നീട് കേദാര്‍ ജാദവും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് സ്കോര്‍ മുന്നോട്ട് കൊണ്ടുപോയത്.






































