Foot Ball Top News

പ്രീ സീസൺ മൽസരത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിൻറെ മികവിൽ എഫ് സി ഗോവയ്ക്ക് ജയം

October 5, 2019

author:

പ്രീ സീസൺ മൽസരത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിൻറെ മികവിൽ എഫ് സി ഗോവയ്ക്ക് ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ എഫ് സ് ഗോവ കര്‍ണാടക ക്ലബായ സൗത്ത് യുണൈറ്റഡിനെ തോൽപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് എഫ് സി ഗോവ വിജയിച്ചത്. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിൻറെ മികവിലാണ് എഫ് സി ഗോവ വിജയിച്ചത്.

ഗോൾ രഹിത ഒന്നാം പകുതിക്കു ശേഷം എഴുപത്തിയേഴാം മിനിറ്റിൽ സൈമിന്‍ലെന്‍ ദംഗലാണ്  വിജയ ഗോൾ നേടിയത്. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. ഹ്യൂഗോ നൽകിയ പാസിലൂടെയാണ് സൈമിന്‍ലെന്‍  ഗോൾ നേടിയത്.

Leave a comment