Foot Ball Top News

കൊച്ചിയിൽനിന്ന് സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ മാറ്റി  

October 4, 2019

author:

കൊച്ചിയിൽനിന്ന് സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ മാറ്റി  

ഒക്ടോബര്‍ 4ന് ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത മത്സരങ്ങൾ കൊച്ചിയിൽ ഇന്ന് മാറ്റി. കോഴിക്കോട് ആണ് പുതിയ വേദി. ആദ്യം ഒക്ടോബർ 14ന് നടത്താൻ തീരുമിച്ച മൽസരങ്ങൾ ആണ് ഇന്ന് ചേർന്ന യോഗം ഒക്ടോബർ നാലിന് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.  എറണാകുളത്തെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു ആദ്യ തീരുമാനിച്ചത്. ഇപ്പോൾ ഇത് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിൽ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൻറെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

ഇന്ത്യയിലെ ദേശീയ ഫുട്ബാൾ മത്സരങ്ങളിൽ ആദ്യകാലത്ത് തുടങ്ങിയ ഒന്നാണ് സന്തോഷ്‌ ട്രോഫി.കേരളം ഉള്‍പ്പെടുന്ന ദക്ഷിണ മേഖല യോഗ്യത മത്സരങ്ങൾ ആണ് കോഴിക്കോട്  നടക്കുകമൽസരങ്ങളുടെ സമയക്രമങ്ങൾ ഉടൻ പുറത്തുവിടും.അടുത്ത മാസം 4 മുതല്‍ 9 വരെയാണ് മൽസരങ്ങൾ നടക്കുക.

Leave a comment