ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം ജിന്സണ് ജോൺസൺ പുറത്തേക്ക്
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ മലയാളി താരം ജിൻസൺ ജോണ്സണ് നിരാശ. രണ്ടാം ഹീറ്റ്സിൽ 1500 മീറ്ററിൽ താരത്തിന് ജയം കൈവരിക്കാനായില്ല. മൂന്ന് മിനിറ്റ് 39. 86 സെക്കൻഡ് സമയം എടുത്താണ് ട്രാക്കിൽ പത്താം സ്ഥാനത്തെത്തി താരം ഫിനിഷ് ചെയ്തത്.
അതെ സമയം, പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ അഭിമാന താരം തേജീന്ദർപാൽ സിംഗിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 20.43 മീറ്റർ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യത ഗ്രൂപ്പിൽ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദർപാലിന് കഴിഞ്ഞുള്ളൂ.






































