ഡൽഹിയുടെ ബൗളിംഗിന് മുന്നിൽ തകർന്ന് ലഖ്നൗ സൂപ്പർ ജയന്റ്സ് , ഡൽഹിക്ക് 142 റൺസ് വിജയലക്ഷ്യം
ലഖ്നൗ: ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ അഞ്ചാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് ബാറ്റിംഗ് തകർച്ച. ഡൽഹി അവരെ 141 റൺസിന് ഓൾഔട്ടാക്കി. ഡൽഹി ബൗളർമാർ മികച്ച പ്രകടനം ആണ് നടത്തിയത്. ഡൽഹിക്കായി ലുങ്കി എൻഗിഡി നടരാജൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ലഖ്നൗവിന് വേണ്ടി മിച്ചൽ മാർഷും സമധും മാത്രമാണ് ചെറുത്ത് നിൽപ്പ് നടത്തിയത്.
ടോസ് നേടിയ ഡൽഹി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിൽ ആയിരുന്നു ഡൽഹിയുടെ ബൗളിംഗ്. ലഖ്നൗവിന് തുടക്കം മുതൽ തന്നെ അടിതെറ്റി. അക്സറും മുകേഷും മികച്ച തുടക്കമാണ് നൽകിയത്. , മുകേഷ് കുമാർ ഒരു എൻഡ് മികച്ച രീതിയിൽ നിലനിർത്തി, അക്സർ പട്ടേലും തുടക്കത്തിൽ തന്നെ സ്കോർ ചെയ്ത് എൽഎസ്ജിയെ സമ്മർദ്ദത്തിലാക്കി. ഋഷഭ് പന്ത്, മാർഷ് കൂട്ടുകെട്ടിൽ മാർക്രം-മാർഷ് ഓപ്പണിംഗ് കോമ്പിനേഷനിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനം എൽഎസ്ജിക്ക് വലിയ ഗുണം ചെയ്തില്ല. മാർഷ് 35 റൺസ് നേടിയപ്പോൾ അബ്ദുൾ സമദ് 36 റൺസ് നേടി. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ലഖ്നൗവിലെ ആറ് താരങ്ങൾ ആണ് ഒറ്റ അകത്തിൽ പുറത്തായത്. ലുങ്കി എൻഗിഡിയും നടരാജനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ കുൽദീപ് രണ്ട് വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി.






































