സീസണിലെ അവസാന മത്സര൦: മലയാളി പരിശീലകർ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് – ഹൈദരാബാദ് മത്സരം ഇന്ന്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിലെ അവസാനത്തെ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഹൈദരബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തിൽ മാർച്ച് 12-ന് രാത്രി 7:30-ന് ഹൈദരബാദ് എഫ്‌സിക്കെതിരായാണ് മത്സരം. ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ 2 – 1 ന് ഹൈദരബാദ് എഫ്‌സി കൊച്ചിയിൽ ജയിച്ചിരുന്നു. പ്ലേ ഓഫ് ഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി ഐഎസ്എല്ലിന്റെ ലീഗ് ഘട്ടത്തിലെ അവസാനത്തെ മത്സരം കൂടിയാണിത്. ഇരു ടീമുകളും പ്ലേ ഓഫിൽ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു.
23 മത്സരങ്ങളിൽ നിന്നും നാല് ജയവും അഞ്ച് സമനിലയും 14 തോൽവിയുമായി 17 പോയിന്റോടെ ഐഎസ്എല്ലിന്റെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ് ഹൈദരബാദ് എഫ്‌സി. അതെ എണ്ണം മത്സരങ്ങളിൽ നിന്നും എട്ട് ജയവും നാല് സമനിലയും 11 തോൽവിയും നേടി 28 പോയിന്റോടെ ഒമ്പതാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഒരു ജയത്തോടെ സീസണിന് വിരമിട്ട്, സൂപ്പർ കപ്പ് ലക്ഷ്യമാക്കി നീങ്ങുവാനായിരിക്കും