Foot Ball ISL Top News

നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ : മക്ലാരൻ 2025 ഫെബ്രുവരിയിലെ മികച്ച താരമായി

March 11, 2025

author:

നാല് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ : മക്ലാരൻ 2025 ഫെബ്രുവരിയിലെ മികച്ച താരമായി

 

കഴിഞ്ഞ മാസം ക്ലബ് നേടിയ തുടർച്ചയായ നാല് ജയങ്ങളിൽ ഈ ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ തന്റേതായ പങ്കു വഹിച്ചു. മൈതാനത്ത് അദ്ദേഹത്തിന്റെ കളിമികവ് ടീമിനെ തുടർച്ചയായ രണ്ടാം തവണയും ഐഎസ്എൽ ലീഗ് ഷീൽഡ് ജേതാക്കളാക്കി. ഫെബ്രുവരിയിൽ കളിച്ച നാല് മത്സരങ്ങളിൽ മക്ലാരൻ നാല് ഗോളുകൾ നേടി ഒരെണ്ണത്തിന് വഴിയൊരുക്കി. പഞ്ചാബ് എഫ്‌സിക്കും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കുമെതിരെ നേടിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയത്തിൽ നേടിയ ഇരട്ട ഗോളുകൾ ഇതിൽ ഉൾപ്പെടുന്നു. ക്ലബിനൊപ്പം ആ മാസത്തെ മത്സരങ്ങളിൽ എല്ലാ മിനിറ്റുകളിലും താരം കളത്തിലുണ്ടായിരുന്നു.

അത്യുജ്വലമായ പ്രകടനം ഈ സീസണിൽ കാഴ്ചവെക്കുന്ന മുപ്പത്തിയൊന്നുകാരൻ ഇതുവരെ നേടിയത് പതിനൊന്ന് ഗോളും രണ്ട് അസിസ്റ്റും. സീസണിലെ മാറിനേഴ്‌സിന്റെ ടോപ് സ്‌കോറർ കൂടിയാണ് ഈ ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ.ഫെബ്രുവരിയിലെ പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള അഞ്ച് പേരുടെ ചുരുക്കപ്പട്ടികയിൽ ഓസ്‌ട്രേലിയൻ താരം ഒന്നാമതെത്തി. അന്തിമ തീരുമാനത്തിനുള്ള ആകെ വോട്ടുകളുടെ പകുതി ആരാധകർക്കും മറുപകുതി വിദഗ്ദ്ധർക്കും വീതിച്ചു നൽകുന്ന തിരഞ്ഞെടുപ്പ് രീതിയിലൂടെയാണ് അവാർഡ് ജേതാവിനെ നിർണയിക്കുന്നത്.

വിദഗ്ധരുടെ വോട്ട് വിഹിതത്തിൽ 15% സുഭാഷിഷ് ബോസിനൊപ്പം ജനുവരിയിലെ അവാർഡ് ജേതാവായ വിശാൽ കൈത്തും നേടി. 10% വീതം വോട്ടുകൾ മക്ലാരനും നൊഗുവേരയും നേടി.ആരാധകരുടെ വോട്ടുകളിൽ 22.4% കണ്ടെത്തി മക്ലാരൻ ഒന്നാമതെത്തി, 14.31% വോട്ടുമായി അലായെദ്ദീൻ അജറൈ തൊട്ടുപിന്നാലെയും, 6.66% വോട്ടുമായി കൈത്തും 5.25% വോട്ടുമായി ബോസും 1.38% വോട്ടുമായി നൊഗുവേരയും തുടർ സ്ഥാനങ്ങളിലെത്തി.വോട്ടെടുപ്പിന്റെ അവസാന കണക്കുകൾ പ്രകാരം മക്ലാരൻ 32.4% വോട്ടുമായി ഒന്നാമതെത്തി, കൈത്ത് 21.66% വോട്ടുമായി രണ്ടാം സ്ഥാനത്തും ബോസ് 20.25% വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തി.

Leave a comment