Foot Ball ISL Top News

ഐഎസ്എൽ 2024-25: ജാംഷഡ്പൂർ എഫ്‌സിക്കെതിരെ ജയമില്ല, സമനിലയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്ന് പുറത്ത്.

March 2, 2025

author:

ഐഎസ്എൽ 2024-25: ജാംഷഡ്പൂർ എഫ്‌സിക്കെതിരെ ജയമില്ല, സമനിലയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ നിന്ന് പുറത്ത്.

 

ഇന്ത്യൻ സൂപ്പർ ലീഗിൽ നിർണായക മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിക്ക് എതിരെ സമനില വഴങ്ങി പ്ലേ ഓഫ് സാധ്യതകളിൽ നിന്നും പുറത്തായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്നത്തെ സമനിലയോടെ എഫ്‌സി ഗോവ ലീഗിലെ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നൽകുന്ന രണ്ടാം സ്ഥാനം ഉറപ്പിച്ചു. കോറൂ സിങ്ങിലൂടെ 35-ാം മിനിറ്റിൽ ആതിഥേയർ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ജംഷഡ്പൂർ തിരിച്ചുവരവ് നടത്തി. മീലൊസ് ഡ്രിൻസിച്ച് 86-ാം മിനിറ്റിൽ വഴങ്ങിയ ഓൺ ഗോളാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകിയത്.

ഇന്നത്തെ മത്സരത്തിലെ സമനിലയോടെ 22 മത്സരങ്ങളിൽ നിന്നായി ഏഴ് ജയവും നാല് സമനിലയും 11 തോൽവിയുമായി 25 പോയിന്റുകളോടെ ഒൻപതാം സ്ഥാനത്താണ്. അതേ എണ്ണം മത്സരങ്ങളിൽ നിന്നും 12 ജയവും രണ്ട് സമനിലയും 8 തോൽവിയുമായി 38 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് ജംഷഡ്പൂർ എഫ്‌സി.

മാർച്ച് ഏഴിന് ഇതേ മൈതാനത്തിൽ മുംബൈ സിറ്റി എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മാർച്ച് അഞ്ചിന് ജംഷഡ്പൂരിലെ ജെആർഡി ടാറ്റ കോംപ്ലക്സിൽ ഒഡീഷ എഫ്‌സിയോടാണ് ജംഷഡ്പൂർ എഫ്‌സിയുടെ അടുത്ത പോരാട്ടം.

Leave a comment