അവസാന മിനിറ്റിലെ ഗോളിൽ ഡെംപോ എഫ്‌സിക്കെതിരെ വിജയം സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി
ഐ-ലീഗിൽ ഇന്ന് നടന്ന മൽസരത്തിൽ ഡെംപോ എഫ്‌സിക്കെതിരെ തകർപ്പൻ ജയവുമായി ഗോകുലം കേരള എഫ്‌സി . ഗോൾ വരൾച്ചയ്ക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ഡൽഹിയെ 5-0 ന് പരാജയപ്പെടുത്തിയ അവർ ഇന്ന് 1-0 വിജയം സ്വന്തമാക്കി. തുടരെ രണ്ടാം വിജയം സ്വന്തമാക്കിയ അവർ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് വിജയൻ ഗോൾ നേടിയത്.
മത്സരം തുടങ്ങിയ സമയം മുതൽ രണ്ട് ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. രണ്ടാം പകുതിയിൽ 87 ആം മിനിറ്റിൽ ആണ് വിജയ ഗോൾ പിറന്നത്. അഭിജിത്ത് ആണ് വിജയ ഗോൾ നേടിയത്. ജയത്തോടെ 13 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്. അവരുടെ എട്ടാം മത്സരമായിരുന്നു ഇത്.