2034 ലോകകപ്പിനുള്ള വിവാദ മദ്യപാന തീരുമാനവുമായി സൗദി അറേബ്യ
34 ലോകക്കപ്പ് സൌദിയില്‍ തന്നെ നടക്കും എന്നത് ഏകദേശം ഉറപ്പായി കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ പതിനഞ്ച് സ്റ്റേഡിയത്തില്‍ ആയിരിയ്ക്കും ആഗോള ടൂര്‍ണമെന്‍റ് അരങ്ങേറാന്‍ പോകുന്നത്.ഈ വാര്‍ത്ത പുറത്തു വന്നു നിമിഷങ്ങള്‍ക്കകം തന്നെ പുതിയ വിവാദങ്ങളും പൊട്ടി പുറപ്പെടാന്‍ ആരംഭിച്ചു.2022 ലെ ഖത്തറിൽ നടന്ന ടൂർണമെൻ്റിന് ശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന രണ്ടാം ലോകക്കപ്പ് ആണ് സൌദിയുടെ.
ഖത്തര്‍ ലോകക്കപ്പില്‍ മദ്യം സ്റ്റേഡിയത്തില്‍ നല്‍കിയിരുന്നില്ല.പുറത്തു നിന്നു വാങ്ങാന്‍ അനേകം സൌകര്യങ്ങള്‍ ഉണ്ടായിരുന്നു.സ്റ്റേഡിയത്തില്‍ ബീര്‍ വാങ്ങാന്‍ അവസരം ഉണ്ടായിരുന്നു.എന്നാല്‍ സൌദിയില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തില്‍ ആകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്റ്റേഡിയത്തില്‍ ബിയര്‍ അനുവദിക്കില്ല.ഇത് കൂടാതെ അവിടെ പല സ്ഥലങ്ങളിലും മദ്യപാനവും അനുവദിക്കില്ല.ഇത് യൂറോപ്പിലും മറ്റും ഇടങ്ങളില്‍ നിന്നു വരുന്ന ആരാധകര്‍ക്ക് ഒരു അസ്വാസ്ഥ്യം ഉണ്ടാക്കും എന്നും പലരും ഭയക്കുന്നു.ഖത്തറിനെ പോലെ വളരെ കണിശമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ലോകക്കപ്പ് നടത്തുവാനുള്ള അനുവാദം നല്കിയത്തിന് ഫിഫയെ ഇംഗ്ലിഷ് മാധ്യമങ്ങള്‍ ആയ ഗാര്‍ഡിയന്‍ ഏറെ വിമര്‍ശിച്ചിരുന്നു.അവര്‍ തന്നെ ആണ് സൌദിയുടെ ഈ തീരുമാനവും റിപ്പോര്‍ട്ട് ചെയ്തത്.ഇത് മറ്റ് മാധ്യമങ്ങളോ അല്ലെങ്കില്‍ ഫിഫയോ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.