മുൻ മാൻ യുണൈറ്റഡ്, പോർച്ചുഗൽ താരം നാനി പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയ മുൻ പോർച്ചുഗൽ വിംഗർ നാനി ഞായറാഴ്ച പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.38 കാരനായ അദ്ദേഹം സ്പോർട്ടിംഗ് സിപിയിൽ തൻ്റെ കരിയർ ആരംഭിച്ചു, എന്നാല്‍ അവിടെ വെച്ച് അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കിയ മുൻ യുണൈറ്റഡ് ബോസ് സർ അലക്സ് ഫെർഗൂസൺ നാനിയെ ഓല്‍ഡ് ട്രാഫോര്‍ഡിലേക്ക് എത്തിച്ചു.
അതിനു ശേഷം 2015 ൽ ആണ് അദ്ദേഹം അവിടം വിടുന്നത്, അത് കഴിഞ്ഞു താരം തുര്‍ക്കി ക്ലബ് ആയ ഫെനർബാഹെയിലേക്ക് പോയി.തുർക്കി, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 19 വര്‍ഷം നീണ്ട കരിയറില്‍ ഉടനീളം കളിയ്ക്കാന്‍ നാനിക്കായി.അദ്ദേഹം അവസാനമായി കരാറില്‍ ഏര്‍പ്പെട്ടത് തന്‍റെ അയല്‍പക്ക ക്ലബ് ആയ എസ്ട്രേല അമഡോറയ്‌ക്കായിരുന്നു.തന്‍റെ നീണ്ട കരിയറില്‍ വളരെ ഏറെ തൃപ്തി തനിക്ക് ഉണ്ട് എന്ന് പറഞ്ഞ താരം ബൂട്ട് അഴിച്ച് വെക്കാന്‍ പറ്റിയ സമയം ആണ് ഇത് എന്നും പറഞ്ഞു.620-ലധികം കരിയർ മത്സരങ്ങളിൽ നിന്ന് 130 ഗോളുകൾ നേടിയ നാനി 2016-ൽ രാജ്യത്തിൻ്റെ ഏക യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടം ഉറപ്പിച്ച പോർച്ചുഗൽ ടീമിൻ്റെ ഭാഗമായിരുന്നു.