ചാമ്പ്യന്‍സ് ലീഗ് ; യുവന്‍റസ് – വെസ്റ്റ് ഹാം ഷോ ഡൌണ്‍
ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് യുവന്‍റസും വെസ്റ്റ് ഹാമും നേരിടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് വെസ്റ്റ് ഹാം ഗ്രൌണ്ട് ആയ വില്ല പാര്‍ക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്. തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ നേടി തങ്ങളുടെ ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് സീസണ്‍ അവിസ്മരണീയം ആക്കി എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ വെസ്റ്റ് ഹാമിന് ബെല്‍ജിയന്‍ ക്ലബ് ആയ ക്ലബ് ബ്രൂജ് മൂക്കുകയര്‍ ഇട്ടു.
അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ അന്ന് ഏറ്റ പരാജയത്തിന് മറുപടി നല്കുക എന്നതാണ് ഉനായി എമറിയുടെ ലക്ഷ്യം.ഇന്നതെ മല്‍സരത്തില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തം ഇട്ടിട്ടില്ലാത്ത യൂവേ ആണ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ എതിരാളി.എന്നാല്‍ 2010 മുതല്‍ 2020 വരെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ സ്ഥിരമായി കളിച്ചിരുന്ന യുവന്‍റസിന് കഴിഞ്ഞ കുറച്ച് സീസണുകളില്‍ ചാമ്പ്യന്‍സ് ലീഗില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ല.ഈ സീസണില്‍ തന്നെ നിലവില്‍ അവര്‍ ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്ത് ആണ്.ജര്‍മന്‍ ക്ലബിനെതിരെ സ്റ്റുട്ട്ഗാര്‍ട്ടിനെതിരെ പരാജയപ്പെട്ടപ്പോള്‍ മാനേജര്‍ തിയാഗോ മൊട്ടക്കെതിരെ വലിയ വിമര്‍ശനം തന്നെ ഉയര്‍ന്നിരുന്നു.സീരി എ യില്‍ മിലാനെതിരെ സമനില കുരുക്കില്‍ അകപ്പെട്ട യുവന്‍റസിന് ഇന്നതെ മല്‍സരത്തില്‍ ജയിച്ചേ മതിയാകൂ.