സ്‌പോർട്ടിംഗ് സിപി ഫോർവേഡ് വിക്ടർ ജിയോകെറസിനെ സൈന്‍ ചെയ്യാന്‍ ബാഴ്‌സലോണയുടെ വിചിത്ര പ്ലാന്‍ !!!!!!!
ഇന്നലെ ആഴ്സണല്‍ ക്ലബുമായി മല്‍സരിക്കുമ്പോള്‍ സ്‌പോർട്ടിംഗ് സിപി ഫോർവേഡ് വിക്ടർ ജിയോകെറസിനെ ബാഴ്‌സലോണ സ്കൗട്ട് ചെയ്തിരിക്കുന്നു.കഴിഞ്ഞ ഒരു വർഷമായി എല്ലാവരേയും ആകർഷിച്ച സ്വീഡിഷ് ഫോർവേഡുമായി സൈൻ ചെയ്യാനുള്ള ആഗ്രഹം ബാഴ്സലോണ പരസ്യമാക്കി കഴിഞ്ഞു.താരത്തിനെ വീക്ഷിക്കാന്‍ ഇതിനകം തന്നെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവയെല്ലാം തങ്ങളുടെ സ്‌കൗട്ടുകളെ അയച്ചു കഴിഞ്ഞു.
ബ്ലൂഗ്രാന റോബർട്ട് ലെവൻഡോവ്സ്കിയുടെ കരാർ അടുത്ത സീസണിൽ ഒരു വർഷത്തേക്ക് കൂടി നീട്ടും, ആ സമയത്ത് അദ്ദേഹത്തിന് 37 വയസ്സ് തികയും.അതിനാല്‍ അടുത്ത സീസണില്‍ സ്വീഡിഷ് സ്ട്രൈക്കറെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് താല്‍പര്യം ഇല്ല.അതിനാല്‍ അടുത്ത സമ്മറില്‍ വിക്ടർ ജിയോകെറസിനെ സൈന്‍ ചെയ്തതിന് ശേഷം പോര്‍ച്ചുഗീസ് ക്ലബില്‍ തന്നെ തുടരാന്‍ ലോണില്‍ വിടുക.എന്നിട്ട് ലെവന്‍ഡോസ്ക്കി പോയതിന് ശേഷം 2026 സമ്മറില്‍ താരത്തിനെ ടീമിന്റെ 9 നമ്പറായി സൈന്‍ ചെയ്യാന്‍ ആണ് ബാഴ്സയുടെ പദ്ധതി.എന്നാല്‍ താരത്തിന്‍റെ റിലീസ് ക്ലോസ് ആയ 100 മില്യണ്‍ നല്കാന്‍ കറ്റാലന്‍ ക്ലബ് തയ്യാര്‍ അല്ല.