വീഴ്ച്ചയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേറ്റ് റയല്‍ മാഡ്രിഡ് !!!!!!
ഒരു ഇടിമുഴക്കത്തോടെ കൈലിയൻ എംബാപ്പെ തൻ്റെ ഗോൾ വരൾച്ച അവസാനിപ്പിച്ചു. മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം ഒരു ഹെഡ്ഡറിലൂടെ അദ്ദേഹവും തന്റെ വരവ് അറിയിച്ചു.ആദ്യ പകുതിയിൽ ലെഗാനെസിൻ്റെ ശക്തമായ പ്രതിരോധം മാഡ്രിഡിനെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞു.എന്നാൽ ഇടവേളയ്ക്ക് മൂന്ന് മിനിറ്റ് മുമ്പ് വിനീഷ്യസ് ജൂനിയർ നല്കിയ പാസില്‍ നിന്നും എംബാപ്പെ ഗോള്‍ കണ്ടെത്തി.
ഈ സീസണിലെ ഫ്രഞ്ച് താരത്തിന്‍റെ ഏഴാം ഗോള്‍ ആണ് ഇത്.അതിനു ശേഷം 65 ആം മിനുട്ടില്‍ ജൂഡിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച ഫ്രീ കിക്ക് വലയില്‍ എത്തിച്ച് ഫെഡറിക്കോ വാൽവെർഡെയും സ്കോര്‍ബോര്‍ഡില്‍ തന്റെ പേര് വരുത്തി.ശനിയാഴ്ച സെൽറ്റ വിഗോയുമായി 2-2ന് സമനില വഴങ്ങിയ ബാഴ്‌സലോണയ്ക്ക് പിന്നിൽ ഒരു കളി ശേഷിക്കെ, 30 പോയിൻ്റുമായി മാഡ്രിഡ് സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ്.വിനീഷ്യസിനെ വലത് വിങ്ങില്‍ കളിപ്പിച്ച് എംബാപ്പെയെ ഇടത് വിങ്ങില്‍ കളിപ്പിച്ച് അന്‍സലോട്ടിയുടെ തന്ത്രം എന്തായാലും വിജയം കണ്ടിരിക്കുന്നു.മാഡ്രിഡ് ബുധനാഴ്ച പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് ലീഡർമാരായ ലിവർപൂളിനെ നേരിടും.