റൂബൻ അമോറിം യുഗം സമനിലയോടെ ആരംഭിച്ചു
ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് റൂബൻ അമോറിമിൻ്റെ ആദ്യ മത്സരത്തിൽ ഇപ്‌സ്‌വിച്ച് ടൗണിൽ 1-1 സമനില വഴങ്ങേണ്ടി വന്നു.പോർട്ട്മാൻ റോഡിൽ ഇപ്സ്വിച്ച് ആരാധകര്‍ യുണൈറ്റഡിനെ വെല്ലുവിളിച്ച് ആണ് ആരംഭിച്ചത് എങ്കിലും 81 സെക്കൻഡിനുശേഷം ലീഡ് നേടിയതോടെ യുണൈറ്റഡ് ഹോം ആരാധകരെ നിശബ്ദരാക്കി.മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ് ഗോള്‍ കണ്ടെത്തിയത്.
യുണൈറ്റഡ് കീപ്പർ ആന്ദ്രേ ഒനാന എന്നത്തേയും പോലെ മികച്ച സേവുകളിലൂടെ മുന്നോട്ട് പോയി കൊണ്ടിരുന്നു.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ 43-ാം മിനിറ്റിൽ ഹച്ചിൻസൺ ടൌണിന് ഗോള്‍ കണ്ടെത്തി നല്കി.അതോടെ വീണ്ടും യുണൈറ്റഡിന് മേല്‍ സമ്മര്‍ദം കൂടി.ജോണി ഇവാൻസ്, ക്രിസ്റ്റ്യൻ എറിക്സൻ, അലജാൻഡ്രോ ഗാർനാച്ചോ എന്നിവർ യുണൈറ്റഡിൻ്റെ ആദ്യ ലൈനപ്പിൽ തിരിച്ചെത്തിയിരുന്നു.3-4-2-1 ഫോർമേഷനിൽ മസ്‌റോയിയെ ബാക്ക് ത്രീ ലൈനപ്പില്‍ മാനേജര്‍ ഉള്‍പ്പെടുത്തിയിരുന്നു.അദ്ദേഹത്തോടൊപ്പം ഇവാന്‍സും ഡി ലൈറ്റും പ്രതിരോധ മേഖല കൈകാര്യം ചെയ്യാന്‍ ആരംഭിച്ചു.