ഗ്വാർഡിയോള: ആൻഫീൽഡ് തോൽവിയോടെ മാൻ സിറ്റി പ്രീമിയര്‍ ലീഗ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായേക്കും
അടുത്ത വാരാന്ത്യത്തിൽ ആൻഫീൽഡിൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചാൽ തൻ്റെ ടീം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിന്ന് പുറത്തായേക്കുമെന്ന് പെപ് ഗ്വാർഡിയോള അഭിപ്രായപ്പെടുന്നു.ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനോട് 4-0 ഓടെ സിറ്റി തുടര്‍ച്ചയായ അഞ്ചാം തോല്‍വി ആണ് നേരിട്ടത്.ആൻഫീൽഡിലേക്ക് പോകുന്നതിന് മുമ്പ് ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഗ്വാർഡിയോളയുടെ ടീം ഫെയ്‌നൂർദിനെ നേരിടും.നിലവില്‍ സിറ്റിയെക്കാള്‍ എട്ട് പോയിന്‍റ് ലീഡ് ഉണ്ട് അവര്‍ക്ക്.
“സിറ്റി പ്രീമിയര്‍ ലീഗ് നെടുമോ ഇല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല.കാരണം അതിനു ചിന്തിക്കാന്‍ ഉള്ള മനസികാവസ്ഥയില്‍ അല്ല ഞങ്ങള്‍.നിലവില്‍ ചാമ്പ്യന്‍സ് ലീഗ് മല്‍സരം ജയിക്കുക.കഴിഞ്ഞ മല്‍സരങ്ങളില്‍ ഞങ്ങള്‍ വരുത്തിയ പിഴവുകള്‍ പരിഹരിക്കുക – എന്നത് മാത്രം ആണ് എന്‍റെ തലയിലെ ചിന്ത.ഈ അവസ്ഥയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ലീഗിനെ കുറിച്ച് ആശങ്കപ്പെടാന്‍ ഞാന്‍ ഇല്ല.എന്നാല്‍ അടുത്ത മല്‍സരത്തില്‍ ലിവര്‍പൂളിനെതിരെ പരാജയപ്പെടുകയാണ് എങ്കില്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരുക എന്നത് ഞങ്ങള്‍ക്ക് വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആയിരിയ്ക്കും.