ഡാനി കർവഹൽ ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്ക് സ്ഥിരീകരിച്ചു
തനിക്ക് ഗുരുതരമായ ക്രൂസിയേറ്റ് ലിഗമെൻ്റിന് പരിക്കേറ്റതായി റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കാർവാജൽ സ്ഥിരീകരിച്ചു.ഇന്നലെ നടന്ന വിയാറായല്‍ മല്‍സരത്തില്‍ ആണ് താരത്തിനു ഇങ്ങനെ സംഭവിച്ചത്.രണ്ടാം പകുതിയുടെ അവസാനത്തിൽ, പന്ത് അപ്ഫീൽഡ് കളിക്കാൻ പോകുമ്പോൾ വിംഗർ യെറെമി പിനോയുമായി കൂട്ടിയിടിച്ച് കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് സ്പെയിൻ താരത്തിനെ സ്ട്രേറ്റ്ച്ചറില് ആണ് കൊണ്ട് പോയത്.

കാൽമുട്ടിനേറ്റ പരിക്കിൻ്റെ സ്വഭാവം സ്ഥിരീകരിച്ച് കര്വഹാള് നിക്ക് ശസ്ത്രക്രിയ ആവശ്യമാണെന്നും മാസങ്ങളോളം വിശ്രമം വേണ്ടി വരും എന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.2023-24 സീസണിന് ശേഷം, റയൽ മാഡ്രിഡിനൊപ്പം ലാലിഗയും ചാമ്പ്യൻസ് ലീഗ് ഡബിൾസും നേടിയ ശേഷം സ്പെയിനിനൊപ്പം യൂറോ 2024 ഉയർത്തിയ താരം 2024 ലെ പുരുഷ ബാലൺ ഡി ഓര് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.ഇപ്പോള്‍ അത് നേടാനുള്ള സാധ്യത വളരെ കുറവ് ആയിരിക്കുകയാണ്.ഇനി മുതല്‍ ലൂക്കാസ് വാസ്ക്വസ് ആയിരിയ്ക്കും റയലിന് വേണ്ടി വിങ്ങ് ബാക്ക് റോളില്‍ കളിയ്ക്കാന്‍ പോകുന്നത്.