ബംഗ്ലാദേശ് പ്രതിഷേധത്തിനിടെ തയ്യൽത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഷാക്കിബ്-അൽ-ഹസനും
ഈ മാസമാദ്യം രാജ്യത്ത് നടന്ന പ്രതിഷേധത്തിനിടെ തയ്യൽത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ 156 പേർ ഉൾപ്പെടുന്നു.
മരിച്ച മുഹമ്മദ് റൂബലിൻ്റെ പിതാവ് റഫീഖുൽ ഇസ്ലാം വ്യാഴാഴ്ച ധാക്കയിലെ അഡബോർ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിൽ അവാമി ലീഗിൻ്റെ മുൻ പാർലമെൻ്റ് അംഗമായ ഷാക്കിബ് ഉൾപ്പെടെ നിരവധി പ്രാദേശിക അവാമി ലീഗ് നേതാക്കളും പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ടെസ്റ്റ് പരമ്ബരയ്‌ക്കായി പാകിസ്ഥാനിൽ ഉള്ള ഷാക്കിബ് 28-ാം പ്രതി ആണ്. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുൻ റോഡ് ഗതാഗത, പാലം മന്ത്രി ഒബൈദുൽ ക്വദർ, നടൻ ഫെർദൂസ് അഹമ്മദ് എന്നിവരെയും പ്രതികളാണ്.