രണ്ട് ഗോളുകളുമായി ലെവൻസ്കി തിളങ്ങി : ബാഴ്‌സലോണയ്ക്ക് വിജയത്തുടക്കം
ലാലിഗയിൽ ഇന്ന് നടന്ന ബാഴ്‌സലോണ വലൻസിയ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു വിജയം. എവേ മത്സരത്തിൽ വലൻസിയയെ നേരിട്ട ബാഴ്‌സലോണ ലെവസിൻസ്കിയുടെ ഇരട്ട ഗോളാണ് വിജയം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബാഴ്‌സലോണ രണ്ട് ഗോളുമായി കാളിയിലേക്ക് തിരികെവന്നത്.
ആദ്യ പകുതിയിൽ 43ആം മിനിറ്റിൽ വലൻസിയുടെ ഡ്യുറഒയുടെ അവർ ലീഡ് നേടി. എന്നാൽ ആദ്യ ഗോൾ പിറന്ന് മിനിറ്റുകൾക്കുള്ളിൽ ബാഴ്‌സലോണ ലെവൻസ്കിയുടെ സമനില പിടിച്ചു. ഇതോടെ ആദ്യപകുതി സമനിലയിൽ അവസാനിച്ചു. പിന്നീട് രണ്ടാം പകുതിയിൽ 49ആം മിനിറ്റിൽ ലെവൻസ്കി പെനാൽറ്റിയിലൂടെ ലീഡ് കൂട്ടുകയും ആയ ലീഡ് അവസാനം വരെ നിലനിർത്തുകയും ചെയ്തു.