പ്രീസീസൺ വിജയത്തോടെ ലിവർപൂൾ മാൻ യുണൈറ്റഡിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നു
പുതിയ സീസണിന് മുന്നോടിയായി വില്യംസ്-ബ്രൈസ് സ്റ്റേഡിയത്തിൽ ലിവർപൂൾ 3-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനേ കാറ്റില്‍ പറത്തി.ലിവർപൂൾ മാനേജർ എന്ന നിലയിൽ യുണൈറ്റഡുമായുള്ള തൻ്റെ ആദ്യ മീറ്റിംഗിൽ ആർനെ സ്ലോട്ട് സുഖപ്രദമായ വിജയം ആസ്വദിച്ചു.ക്ലബില്‍ ഒരു പുതിയ യുഗത്തിന് വേണ്ടി നോമ്പു നൊറ്റിരുന്ന ടെന്‍ ഹാഗിനും സംഘത്തിനും വലിയ തിരിച്ചടിയാണ് ഈ തോല്‍വി.
അടുത്തയാഴ്ച കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ യുണൈറ്റഡ് തങ്ങളുടെ ക്യാമ്പയിൻ ആരംഭിക്കാന്‍ ഇരിക്കെ ഈ തോല്‍വി യുണൈറ്റഡ് കാമ്പിന് നല്കുന്ന ഭീതി വളരെ വലുത് ആണ്.ആദ്യ പകുതിയില്‍ റെഡ്സിന് വേണ്ടി ഫാബിയോ കാർവാലോ, കർട്ടിസ് ജോൺസ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ കോസ്റ്റാസ് സിമികാസ് ആണ് ലിവര്‍പൂളിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.ആഴ്സണലിനെതിരായ യുഎസ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ റാസ്മസ് ഹോജ്ലണ്ടിന്റെ അഭാവം യുണൈറ്റഡിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.