EPL 2022 Euro Cup 2024 European Football Foot Ball Indian football International Football Top News transfer news

ചാര പണിക്ക് ഡ്രോൺ ഉപയോഗിച്ചതിൻ്റെ പേരിൽ ഒളിമ്പിക്സിൽ നിന്ന് വനിതാ ഫുട്ബോൾ പരിശീലകനെ കാനഡ പുറത്താക്കി

July 26, 2024

ചാര പണിക്ക് ഡ്രോൺ ഉപയോഗിച്ചതിൻ്റെ പേരിൽ ഒളിമ്പിക്സിൽ നിന്ന് വനിതാ ഫുട്ബോൾ പരിശീലകനെ കാനഡ പുറത്താക്കി

എതിരാളികളുടെ പരിശീലന മുറ മനസിലാക്കി എടുക്കാന്‍ ഡ്രോണുകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ കാനഡയുടെ വനിതാ ദേശീയ ടീം ഹെഡ് കോച്ച് ബെവ് പ്രീസ്റ്റ്മാനെ കാനഡ ഫൂട്ബോള്‍ പുറത്താക്കി.ടൂർണമെൻ്റിൻ്റെ ശേഷിക്കുന്ന മത്സരങ്ങളിൽ പ്രീസ്റ്റ്മാനെ സസ്പെൻഡ് ചെയ്യാൻ കാനഡ സോക്കർ തീരുമാനിച്ചു.ഈ ആഴ്ച ആദ്യം കാനഡയുടെ എതിരാളികള്‍ ആയ ന്യൂസിലാണ്ട് നല്കിയ കേസില്‍ ആണ് ഇത് ആദ്യം പുറം ലോകം അറിയുന്നത്.

Canada women's soccer coach will step aside for the team's opener because  of drone incidents | Soccer | kdhnews.com

2021 ലെ വനിതാ സ്വർണ്ണ മെഡൽ നേടിയ ടോക്കിയോ ഒളിമ്പിക് ടൂർണമെൻ്റിൽ ഉൾപ്പെടെ നിരവധി വർഷങ്ങളായി കാനഡയിലെ വനിതാ-പുരുഷ ഫുട്ബോൾ ടീമുകൾ എതിരാളികളുടെ അടച്ചിട്ട വാതിലുള്ള പരിശീലന സെഷനുകൾ റെക്കോർഡുചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ചിരുന്നുവത്രേ.ഇത് വലിയ ഒരു കേസ് ആവുമ്പോഴേക്കും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചരെ എല്ലാം ആ ക്ഷണത്തില്‍ തന്നെ പുറത്താക്കാന്‍ കാനഡ തീരുമാനിക്കുകയായിരുന്നു.പ്രധാന കോച്ചിനെ കൂടാതെ അസിസ്റ്റൻ്റ് കോച്ച് ജാസ്മിൻ മാൻഡറും കാനഡ സോക്കർ അനലിസ്റ്റ് ജോസഫ് ലോംബാർഡിയും സസ്പെന്‍ഷന്‍ ലിസ്റ്റില്‍ അകപ്പെട്ടിട്ടുണ്ട്.

Leave a comment