EPL 2022 Euro Cup 2024 European Football Foot Ball Indian football International Football Top News transfer news

റിക്കാർഡോ കാലഫിയോറി ; ആഴ്സണലിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ വരുന്ന പുതിയ ഇറ്റാലിയന്‍ ചുണകൂട്ടി

July 26, 2024

റിക്കാർഡോ കാലഫിയോറി ; ആഴ്സണലിന്റെ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ വരുന്ന പുതിയ ഇറ്റാലിയന്‍ ചുണകൂട്ടി

ഡിഫൻഡർ റിക്കാർഡോ കാലാഫിയോറി കുറച്ച് ദിനങ്ങള്‍ക്കകം തന്നെ ആഴ്സണല്‍ താരമായി മാറും.താരം വരും ദിവസങ്ങളിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകും.അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും എതിരായ മത്സരങ്ങളുമായി അവരുടെ പ്രീ-സീസൺ പര്യടനത്തില്‍ അദ്ദേഹവും ഒരങ്കവും ആവും.50 ദശലക്ഷം യൂറോ ആണ് താരത്തിനു വേണ്ടി ആഴ്സണല്‍ നല്കാന്‍ പോകുന്നത്.

Marquee Arsenal signing DONE, with final blockade swerved and star  immediately uniting with Gunners

 

സെൻ്റർ ബാക്കിലും ലെഫ്റ്റ് ബാക്കിലും കളിക്കാൻ കഴിവുള്ള ഇറ്റലി രാജ്യാന്തര താരമാണ് കാലഫിയോറി. യൂറോ 2024 ലെ ഇറ്റലിയുടെ മൂന്ന് ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിട്ടുണ്ട്.ഫിസിക്കല്‍ ഗെയിം,മാര്‍ക്കിങ്,പൊസിഷനിങ് എന്നിവ എല്ലാം വേണ്ടപോലെ ഉള്ള ഈ താരം ആഴ്സണലിന്റെ പ്രതിരോധത്തിനെ കൂടുതല്‍ മൂര്‍ച്ചയുള്ളത് ആക്കുന്നു.ഡേവിഡ് രായയുടെ ലോൺ ബ്രെൻ്റ്‌ഫോർഡിലേക്കുള്ള നീക്കം സ്ഥിരമാക്കിയതിന് ശേഷം വേനൽക്കാലത്ത് ആഴ്‌സണലിൻ്റെ ആദ്യത്തെ സൈനിങ് ആണിത്.രായയെ വിറ്റത് മൂലം ആഴ്സണല്‍ മാനേജ്മെന്റിന് 38 മില്യണ്‍ യൂറോ ലഭിച്ച് കഴിഞ്ഞു.

Leave a comment