കോപ അമേരിക്ക : മികച്ച സേവുകളുമായി എമി, പെനാൽറ്റിയിലൂടെ അർജന്റീന സെമിയിലേക്ക്
കോപ അമേരിക്ക 2024 ക്വാർട്ടർ ഫൈനലിൽ എൻആർജി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പെനാൽറ്റിയിൽ അർജൻ്റീന 4-2ന് ഇക്വഡോറിനെ തോൽപിച്ചു. ഈ ജയം മത്സരത്തിൽ തുടർച്ചയായ അഞ്ചാം തവണയും നിലവിലെ ചാമ്പ്യൻ്റെ സെമിഫൈനലിൽ ബർത്ത് ബുക്ക് ചെയ്തു. രണ്ട് ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയതോടെയാണ് പെനാൽറ്റിയിലേക്ക് കടന്നത്. പെനാൽറ്റിയിൽ 4-2ന് അർജെന്റിന മത്സരം വിജയിച്ചു.
ഇക്വഡോർ ആണ് ഇന്ന് മത്സരത്തിൽ അവസരങ്ങൾ സൃഷ്ട്ടിച്ചത്. എമി മാർട്ടിസിന്റെ മികവിൽ ഇക്വഡോറിന്റെ ഗോൾ അവസരം നഷ്ടമായി. ഈ മത്സരത്തിൽ എമി മികച്ച പ്രകടനം ആണ് നടത്തിയത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ മെസിയുടെ കോർണറിൽ ലിസാൻഡ്രോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് ഒരു സമനില ഗോളിനായി ഇക്വഡോർ ശ്രമിച്ചെങ്കിലും അവസരങ്ങൾ ലഭിച്ചില്ല. കളി വിജയിക്കുമെന്ന് കരുതിയ സമയത്ത് ഇക്വഡോർ തൊണ്ണൂറ്റിമൂന്നാം മിനിറ്റിൽ സമനില ഗോൾ നേടി. കെവിൻ ആണ് സമനില ഗോൾ നേടിയത്.
ഇതോടെ മത്സരം പെനാൽറ്റിയിലേക്ക് കടന്നു. ആദ്യ കിക്ക് എടുത്ത മെസ്സിക്ക് പിഴച്ചു. കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. എന്നാൽ എമി മാർട്ടിസ് ഇക്വഡോറിൻറെ ആദ്യ കിക്ക് തടഞ്ഞതോടെ അർജെന്റിന ശക്തമായി തിരിച്ചുവന്നു. ഹൂലിയൻ ആൽവരസ്, മകാലിസ്റ്റർ, മോണ്ടിനെൽ, ഒടമെൻഡി എന്നിവർ ആണ് പിന്നീട് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ഇക്വഡോറിൻ്റെ രണ്ടാം കിക്കും എമി തടഞ്ഞപ്പോൾ മൂന്നാം കിക്ക് ഗോളാക്കി മാറ്റി. പിന്നീട് കൈസേഡോ ഇക്വഡോറിനായി ഗോളടിച്ചു. ഇനി സൈനി ഫൈനലിൽ അർജെന്റിന കാനഡയും വെനിസ്വേലയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും.