കോപ്പ അമേരിക്ക: പെറുവിനെതിരെ അനായാസ വിജയം സ്വന്തമാക്കി അര്ജന്റീന
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന അര്ജന്റീന പെറു മത്സരത്തിൽ അര്ജെന്റിന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ അര്ജന്റീന അനായാസം വിജയം സ്വന്തമാക്കി. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് അവർ രണ്ട് ഗോളുകളും നേടിയത്. ഇന്നത്തെ മത്സരത്തിൽ പരിക്ക് കാരണം മെസ്സി ഇല്ലാതെ ആണ് ടീം ഇറങ്ങിയത്. അർജന്റീനക്ക് ജയം സമ്മാനിച്ചത് ലൗടാരോ മാർട്ടിനെസിൻറെ ഇരട്ട ഗോളുകൾ ആണ്.
ആദ്യ ഓക്തിയിൽ ഗോൾ നേടാൻ ആയില്ലെങ്കിലും അവർ നിരവധി അവസരങ്ങൾ ഉണ്ടാക്കിയിരുന്നു, എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ നാൽപ്പത്തിയേഴാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. ടീം വർക്കിലൂടെയാണ് ആണ് ആദ്യ ഗോൾ പിറന്നത്. പിന്നീട് അറുപത്തിയൊമ്പതാം മിനിറ്റിൽ ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ഗോൾ ആക്കാൻ അവർക്ക് കഴിഞ്ഞില്ല. പിന്നീട് എമ്പത്തിയാറാം മിനിറ്റിൽ അവർ രണ്ടാം ഗോൾ നേടി. പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് അവർ ഗോൾ നേടിയത്.