കോപ 2024 ; തുടര്‍ച്ചയായ രണ്ടാം ജയം നേടാന്‍ കൊളംബിയ
കോപയില്‍ നാളെ രാവിലെ കൊളംബിയ – കോസ്റ്റ റിക്ക മല്‍സരം അരങ്ങേറും. അരിസോണയിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ കോസ്റ്റാറിക്കയ്ക്കെതിരെ ജയിച്ചാൽ കൊളംബിയക്ക് കോപ്പ അമേരിക്കയുടെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടാം.പരാഗ്വേയ്ക്കെതിരെ 2-1ന് ജയിച്ച കൊളംബിയ ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കോസ്റ്റ റിക്ക ബ്രസീലിനെതിരെ 0-0ന് സമനില തളച്ചു.
നാളെ രാവിലെ ഇന്ത്യന്‍ സമയം രാവിലെ മൂന്നര മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ വളരെ മോശം പ്രകടനം ആയിരുന്നു ആദ്യ ഇരുപതു മിനുട്ടില്‍ എങ്കിലും കൊളംബിയ പതിയെ താളം കണ്ടെത്തി.നെസ്റ്റർ ലോറെൻസോയുടെ താരങ്ങള്‍ 68 ശതമാനം പന്ത് കൈയ്യില്‍ വെച്ച് കളിച്ച് എതിര് ടീമിന്റെ പ്രതിരോധ ഗെയിമിനെ മറികടന്നു.തുടര്‍ച്ചയായ ഒന്‍പത് മല്‍സരങ്ങളില്‍ ജയം നേടിയ ഈ കൊളംബിയന്‍ ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവ് അവരുടെ പ്രതിരോധത്തിലേ മൂര്‍ച്ചയാണ്.അടുത്ത മല്‍സരം ബ്രസീലിനെതിരെ ആണ് എന്നതിനാല്‍ ഇന്നതെ മല്‍സരത്തില്‍ തന്നെ ജയം നേടി ക്വാര്‍ട്ടര്‍ റൌണ്ട് ഉറപ്പിക്കല്‍ ആയിരിക്കും അവരുടെ ശ്രമം.