EPL 2022 Euro Cup 2024 European Football Foot Ball Indian football International Football Top News transfer news

ത്രീ ലയണ്‍സിന്റെ ദുരവസ്ഥ !!!!!!

June 26, 2024

ത്രീ ലയണ്‍സിന്റെ ദുരവസ്ഥ !!!!!!

ഇംഗ്ലണ്ട് ടീമിന്റെ ദുരവസ്ഥക്ക് വലിയ മാറ്റം ഒന്നും ഉണ്ടായില്ല.ഇന്നലെ നടന്ന മല്‍സരത്തില്‍ സ്ലൊവേനിയക്കെതിരെ സമനില കുരുക്കില്‍ ത്രീ ലയണ്‍സ് അകപ്പെട്ടു.ഇംഗ്ലണ്ട് ആരാധകര്‍ സ്വന്തം ടീമിനെയും കളിക്കാരെയും കൂവി തങ്ങളുടെ പ്രതിഷേധം അറിയിച്ചു.ഇത്രയും നല്ല ടീം ഉണ്ടായിട്ടും ഇത് പോലുള്ള മുഷിപ്പന്‍ പ്രകടനം ടീം കാണിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മാനേജര്‍ സൌത്ത് ഗെയിട്ടിന് തന്നെ ആണ്.

ഇന്നലെ ആകപ്പാടെ ഇംഗ്ലണ്ട് ടീം നേടിയ നേട്ടം എന്തെന്ന് വെച്ചാല്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ ആയ കോള്‍ പാമര്‍,യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ആയ കൊബി മേയിനു എന്നിവരുടെ മികച്ച പ്രകടനം ആണ്.അടുത്ത മല്‍സരത്തില്‍ ഗാലഗറിനെ പിന്‍ വലിച്ച് മെയിനുവിന് അവസരം കിട്ടിയാലും അതില്‍ വലിയ അതിശയം ഒന്നും ഇല്ല.ഇരുവരും പിച്ചില്‍ വന്നതിനു ശേഷം ആണ് അല്പം എങ്കിലും ഇംഗ്ലണ്ട് ടീമിന്റെ കളി ചടുലം ആയത്.സ്ലോവേനിയ കീപ്പര്‍ ആയ അത്ലറ്റിക്കോ താരം ജാന്‍ ഒബ്ലാക്കും വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.

Leave a comment