European Football Foot Ball Football troll Indian football International Football Top News transfer news

ഗ്രൂപ്പ് സ്റ്റേജ് തൂത്തുവാരി സ്പെയിന്‍ , ഇനി അടുത്തത് നോക്കൌട്ട് !!!!!!

June 25, 2024

ഗ്രൂപ്പ് സ്റ്റേജ് തൂത്തുവാരി സ്പെയിന്‍ , ഇനി അടുത്തത് നോക്കൌട്ട് !!!!!!

റൌണ്ട് ഓഫ് 16 ല്‍ യോഗ്യത നേടിയ സ്പെയിന്‍ ടീം ഇന്നലത്തെ അപ്രധാന മല്‍സരത്തിലും ജയം നേടിയിരിക്കുന്നു.അല്‍ബേനിയന്‍ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ ഒതുക്കി.ഇത്രയും മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ഫെറാന്‍ ടോറസ് ആണ് ഇന്നലെ വിജയ ഗോള്‍ നേടിയത്.ഇറ്റലിക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്നും പത്ത് മാറ്റങ്ങള്‍ സ്പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ ഇന്നലെ പരീക്ഷിച്ചിരുന്നു.

 

ഒരു പോയിൻ്റുമായി അല്‍ബേനിയ  ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തി.തുടക്കത്തില്‍ തന്നെ കളിയുടെ ഗതി നിയന്ത്രിച്ച് എത്തിയ സ്പെയിന്‍ എതിരാളികളെ കാര്യമായി ഒന്നും ചെയ്യാന്‍ സമ്മതിച്ചില്ല.45 ആം മിനുറ്റ് വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു – തരകേടില്ലാത്ത ഒരു അവസരം ലഭിക്കുവാന്‍.13 ആം മിനുട്ടില്‍ ആണ് ഡാനി ഓല്‍മോയുടെ ഫാസില്‍ ടോറസ് ഗോള്‍ നേടിയത്.അല്‍ബേനിയക്കെതിരെ കഴിഞ്ഞ ഒന്‍പത് മല്‍സരങ്ങളിലും ജയിക്കാന്‍ ആയി എന്നത് സ്പാനിഷ് ടീമിന്റെ അപൂര്‍വ റിക്കോര്‍ഡ് ആണ്.ഇത് കൂടാതെ 2020 ല്‍ ചാമ്പ്യന്മാര്‍ ആയ ഇറ്റലി ചെയ്തത് പോലെ ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മല്‍സരങ്ങള്‍ ജയിക്കാന്‍ കഴിഞ്ഞു എന്നതും ഇവരുടെ ഈ തിരിച്ചുവരവിനെ ഗംഭീരം ആക്കുന്നു.

Leave a comment