ഫ്രാങ്ക്ഫർട്ട് പിച്ച് മെച്ചപ്പെടുത്താൻ യുവേഫ മുന്‍ കൈ എടുക്കുന്നു
ഇന്നലത്തെ സമനിലക്ക് ശേഷം ഇംഗ്ലണ്ട് ടീമും മാനേജ്മെന്‍റും ഫ്രാങ്ക്ഫർട്ടിലെ ഡച്ച് ബാങ്ക് പാർക്ക് പിച്ചിൻ്റെ ഗുണനിലവാരം അതീവ മോശം ആണ് എന്ന് പറഞ്ഞിരുന്നു.വലിയ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇത് പോലുള്ള സ്ഥിതി വരുന്നത് തീര്‍ത്തും സങ്കടകരം ആണ് എന്നും അവര്‍ പറഞ്ഞു.എന്നാല്‍ മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച സൗത്ത്ഗേറ്റ് ടീമിന്റെ മോശം പ്രകടനത്തിന് പിച്ചിനെ കുറവ് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് പറഞ്ഞു.
പ്രദേശത്ത് കൊടുങ്കാറ്റ് ഭയന്ന്, 58,000 സീറ്റുകളുള്ള അരീനയിലെ മേൽക്കൂര കിക്കോഫിന് മണിക്കൂറുകൾക്ക് മുമ്പ് അടച്ചു.ഇത് തീര്‍ത്തും ഈർപ്പമുള്ള അന്തരീക്ഷം സൃഷ്ടിച്ചു, കളിക്കാർ പരസ്പരം ടാക്കിളുകള്‍ ചെയ്യുമ്പോള്‍ ടർഫിൻ്റെ വലിയ കഷണങ്ങൾ അടര്‍ന്ന് വരാന്‍ തുടങ്ങി.ഇത് തങ്ങളുടെ ശ്രധയില്‍ പെട്ടിട്ടുണ്ട് ഉണ്ട് എത്രയും പെട്ടെന്നു തന്നെ ഇതിന് പരിഹാരം കാണാന്‍ മുന്‍ കൈ എടുക്കും എന്നും ഇന്ന് യുവേഫ അറിയിച്ചിട്ടുണ്ട്.